കെ റെയില്‍ സര്‍വേ കല്ലുകള്‍ പിഴുതുമാറ്റി; അനൂപ് ജേക്കബ് അടക്കം 13 പേര്‍ക്കെതിരെ കേസ്

By Desk Reporter, Malabar News
K Rail survey stones removed; Case against 13 persons including Anoop Jacob
Ajwa Travels

കൊച്ചി: ചോറ്റാനിക്കരയില്‍ കെ റെയില്‍ വിരുദ്ധ സമരത്തിനിടെ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞ സംഭവത്തില്‍ അനൂപ് ജേക്കബ് എംഎല്‍എ അടക്കം 13 പേര്‍ക്കെതിരേ കേസ് എടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. കെ റെയിലുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ തടയുകയും സര്‍വേ കല്ലുകള്‍ പിഴുതെറിയുകയും ചെയ്‌തതിനാണ് മുന്‍ മന്ത്രി അനൂപ് ജേക്കബിനെതിരെ എഫ്ഐആര്‍ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌.

ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് അടക്കമുള്ള യുഡിഫ് നേതാക്കള്‍ക്ക് എതിരെയും പൊതുമുതല്‍ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. ഇതോടൊപ്പം കണ്ടാലറിയുന്ന 25 പേര്‍ക്കെതിരെയും ജാമ്യമില്ലാ കുറ്റം ചുമത്തി പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. ചോറ്റാനിക്കര പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.

ഇന്നലെ ചോറ്റാനിക്കരയില്‍ കെ റെയില്‍ സര്‍വേക്കല്ലുകള്‍ സ്‌ഥാപിക്കുന്നതില്‍ യുഡിഎഫിന്റെയും കെ റെയില്‍ വിരുദ്ധ സമര സമിതിയുടെയും നാട്ടുകാരുടെയും കനത്ത പ്രതിഷേധം അരങ്ങേറിയിരുന്നു. കല്ലിടല്‍ കരഭൂമിയിലേക്ക് കടന്നതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. തുടർന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി. സ്‌ത്രീകള്‍ ഉൾപ്പടെ അമ്പതോളം പേര്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. ഇതേത്തുടർന്ന് തിങ്കളാഴ്‌ച സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു.

Most Read:  ബംഗാളിലെ അക്രമം; റിപ്പോർട് തേടി കേന്ദ്രം, മമതയുടെ രാജി ആവശ്യപ്പെട്ട് ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE