പാറ്റ്ന: ബിഹാറിൽ എൻഡിഎ നിർണായക യോഗം ഇന്ന്. ഉച്ചക്ക് 12.30നാണ് യോഗം ചേരുക. ആരാണ് മുഖ്യമന്ത്രി ആവുകയെന്ന പ്രഖ്യാപനം യോഗത്തിന് ശേഷം ഉണ്ടാകും. നിതീഷ് കുമാറാകും അടുത്ത മുഖ്യമന്ത്രി എന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. വകുപ്പുകൾ സംബന്ധിച്ച ചർച്ചയും യോഗത്തിൽ ഉണ്ടാകും. ആഭ്യന്തരം ഉൾപ്പടെയുള്ള പ്രധാന വകുപ്പുകൾ ബിജെപി ഏറ്റെടുക്കുമെന്നാണ് സൂചന. എന്നാൽ രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ വേണമെന്ന് ഘടക കക്ഷികളും പഴയ വകുപ്പുകൾ ഇത്തവണയും വേണമെന്ന് ജെഡിയുവും ആവശ്യപ്പെട്ടിട്ടുണ്ട്.
സത്യപ്രതിജ്ഞ തീയതിയും ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനിക്കും. പുതിയ സർക്കാർ തിങ്കളാഴ്ച അധികാരമേൽക്കും എന്നായിരുന്നു ജെഡിയു നേരത്തെ പറഞ്ഞത്.
അതേസമയം എൻഡിഎ യോഗത്തിന് മുൻപ് ബിഹാർ ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ പാർട്ടി എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ 43 സീറ്റുകള്‍ മാത്രമാണ് നിതീഷിന്റെ ജെഡിയുവിന് നേടാനായത്. സഖ്യകക്ഷിയായ ബിജെപിക്ക് 74 സീറ്റും ലഭിച്ചു. ഇതോടെ എന്‍ഡിഎ സഖ്യത്തിലെ കൂടുതല്‍ സീറ്റുകള്‍ നേടിയ കക്ഷിയായി ബിജെപി മാറുകയും ചെയ്തു.
Kerala News: ‘സിപിഐയോട് ഏറ്റുമുട്ടാൻ ജോസ് വിഭാഗം വളർന്നിട്ടില്ല’; പരസ്യ വിമർശനവുമായി കാനം രാജേന്ദ്രൻ







































