ഉദ്യോഗസ്‌ഥര്‍ ഗൗനിക്കുന്നില്ല; രാജിവെച്ച് ബിഹാര്‍ മന്ത്രി

By Syndicated , Malabar News
bihar-minister-madan-sahni-resigns
Ajwa Travels

പാറ്റ്‌ന: ഉദ്യോഗസ്‌ഥര്‍ അനുസരിക്കുന്നില്ലെന്ന ആരോപണം ഉന്നയിച്ച് ബിഹാര്‍ സാമൂഹ്യ നീതി വകുപ്പ് മന്ത്രി മദന്‍ സാഹ്‌നി രാജി വെച്ചു. തനിക്ക് അനുവദിച്ച് കിട്ടിയ ഔദ്യോഗിക വാഹനവും വീടും ഇഷ്‌ടമാകാതിരുന്നതും രാജിക്കുള്ള കാരണമായെന്ന് മദന്‍ സാഹ്‌നി പറഞ്ഞു. ബഹാദുര്‍പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് ഇദ്ദേഹം. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു-എൻഡിഎ സഖ്യമാണ് സംസ്‌ഥാനം ഭരിക്കുന്നത്.

“ഉദ്യോഗസ്‌ഥരോടുള്ള എതിര്‍പ്പ് മൂലമാണ് ഞാന്‍ രാജിവെക്കുന്നത്. എനിക്ക് ലഭിച്ച താമസ സ്‌ഥലത്തിലോ വാഹനത്തിലോ ഞാന്‍ സംതൃപ്‌തനല്ല. ഇതുകാരണം എനിക്ക് ജനങ്ങളെ സേവിക്കാന്‍ കഴിയുന്നില്ല. ജനങ്ങള്‍ക്കുവേണ്ടി പ്രവർത്തിക്കുമ്പോള്‍ ഉദ്യോഗസ്‌ഥര്‍ ഞാന്‍ പറയുന്നത് അനുസരിക്കുന്നില്ല. അവരുടെ സഹകരണം വേണ്ടരീതിയില്‍ കിട്ടുന്നില്ലെങ്കില്‍ എനിക്ക് മന്ത്രിസ്‌ഥാനം വേണ്ട”- മദന്‍ സാഹ്‌നി പറഞ്ഞു

ഉദ്യോഗസ്‌ഥര്‍ മന്ത്രിമാരെ മാത്രമല്ല, ജനപ്രതിനിധികളെ പോലും ശ്രദ്ധിക്കാതെ ഏകാധിപതികളായാണ് പെരുമാറുന്നതെന്നും മദന്‍ കൂട്ടിച്ചേർത്തു.

Read also: ‘നിലവില്‍ ഡെല്‍റ്റ പ്ളസ് ആശങ്ക ഉളവാക്കുന്ന വകഭേദമല്ല’; ഡോ. സൗമ്യാ സ്വാമിനാഥന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE