‘നിലവില്‍ ഡെല്‍റ്റ പ്ളസ് ആശങ്ക ഉളവാക്കുന്ന വകഭേദമല്ല’; ഡോ. സൗമ്യാ സ്വാമിനാഥന്‍

By News Desk, Malabar News

ന്യൂഡെല്‍ഹി: കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ളസ് നിലവില്‍ ലോകാരോഗ്യ സംഘടനയെ സംബന്ധിച്ച് ആശങ്ക ഉളവാക്കുന്ന വകഭേദമല്ലെന്ന് സംഘടനയിലെ മുഖ്യ ഗവേഷക ഡോ. സൗമ്യാ സ്വാമിനാഥന്‍. ഡെല്‍റ്റ പ്ളസ് മൂലമുള്ള രോഗികളുടെ എണ്ണം ഇപ്പോഴും കുറവാണെന്നും അവര്‍ എന്‍ഡിടിവിയോട് പറഞ്ഞു.

ചില രാജ്യങ്ങള്‍ അവരുടെ വാക്‌സിന്‍ പാസ്‌പോർട്ട് പ്രോഗ്രാമില്‍ നിന്ന് കോവിഷീല്‍ഡിനെ ഒഴിവാക്കുന്നതില്‍ യുക്‌തിയില്ലെന്നും സൗമ്യാ സ്വാമിനാഥന്‍ പറഞ്ഞു. ആസ്ട്രാസെനക വാക്‌സിന്‍ യൂറോപ്പില്‍ മറ്റൊരു ബ്രാന്‍ഡില്‍ ലഭ്യമായതിനാല്‍ ഇത് തികച്ചും സാങ്കേതികമാണെന്നും അവര്‍ പറഞ്ഞു.

വാക്‌സിന്‍ പാസ്‌പോർട്ടില്‍ കോവിഷീല്‍ഡിനെ ഉള്‍പ്പെടുത്തുന്നതിന് ലോകാരോഗ്യ സംഘടന യൂറോപ്യന്‍ മെഡിക്കല്‍ റെഗുലേറ്ററുമായി ചര്‍ച്ച നടത്തി വരികയാണെന്നും അവര്‍ പറഞ്ഞു. കോവാക്‌സിന്റെ അംഗീകാരം സംബന്ധിച്ച് ഓഗസ്‌റ്റ് രണ്ടാം വാരത്തോടെ തീരുമാനമെടുക്കുമെന്നും അവര്‍ പറഞ്ഞു.

Malabar News: പാരമ്പര്യ ആത്‌മീയ ചികിൽസക്കിടെ വീട്ടമ്മയ്‌ക്ക് നേരെ ലൈം​ഗികാതിക്രമം; കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE