പാരമ്പര്യ ആത്‌മീയ ചികിൽസക്കിടെ വീട്ടമ്മയ്‌ക്ക് നേരെ ലൈം​ഗികാതിക്രമം; കേസെടുത്തു

By Staff Reporter, Malabar News
A case of assault on a railway employee in Tengashi
Representational Image
Ajwa Travels

പാലക്കാട്: ചാലിശ്ശേരി കറുകപുത്തൂരിൽ പാരമ്പര്യ ആത്‌മീയ ചികിൽസക്കിടെ വീട്ടമ്മയ്‌ക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. കറുകപുത്തൂർ സ്വദേശി ഓടംപുള്ളി വീട്ടിൽ സെയ്‌ദ് ഹസൻ കോയ തങ്ങൾക്കെതിരെ (35) വീട്ടമ്മയുടെ പരാതിയിൻമേൽ ചാലിശ്ശേരി പോലീസ് കേസെടുത്തു.

പ്രതിയുടെ പക്കൽ നിന്ന് അന്താരാഷ്‍ട്ര മനുഷ്യാവകാശ കമ്മീഷന്റെ പ്രവാസി വിംഗ് സ്‌റ്റേറ്റ് പ്രസിഡണ്ട് എന്ന നിലയിലുള്ള ഐഡി കാർഡും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

ജൂൺ 28നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. കുടുംബപ്രശ്‌ന പരിഹാരത്തിനായി ചാലിശ്ശേരി കറുകപുത്തൂരിലെ പ്രതിയുടെ വീട്ടിലെത്തിയ വീട്ടമ്മയ്‌ക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്.

പ്രതിയുടെ വീട്ടിൽ ആത്‌മീയമായ ചികിൽസക്കായി പ്രത്യേക മുറി ഒരുക്കിയിട്ടുണ്ട്. ഇവിടെ വെച്ചാണ് പരാതിക്കാരിക്കെതിരെ അതിക്രമം ഉണ്ടായത്. മുറിയിൽ നിന്ന് ഓടി രക്ഷപ്പെട്ട വീട്ടമ്മ പിന്നീട് ചാലിശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു.

Malabar News: കൊടുവള്ളിയിൽ മൊബൈൽ നെറ്റ്‌വർക് ലഭിക്കുന്നില്ല; വിദ്യാർഥികൾ അനിശ്‌ചിതത്വത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE