ന്യൂഡെൽഹി: രാജ്യത്ത് ലാൻഡ് ലൈനുകളിൽ നിന്ന് മൊബൈൽ ഫോണുകളിലേക്ക് വിളിക്കാൻ 10 അക്ക നമ്പറുകൾക്ക് മുൻപിൽ പൂജ്യം ചേർക്കാനുള്ള തീരുമാനം അടുത്ത വർഷം മുതൽ നടപ്പിലാക്കും.
ഇതുമായി ബന്ധപ്പെട്ട ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) സമർപ്പിച്ച ശുപാർശ ടെലികോം മന്ത്രാലയം അംഗീകരിച്ചു. ജനുവരി ഒന്ന് മുതൽ സംവിധാനം നടപ്പിലാക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കാൻ വിവിധ സേവന ദാതാക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു.
രാജ്യത്ത് മൊബൈൽ, ലാൻഡ് ലൈൻ കണക്ഷനുകൾ വർധിക്കുന്ന സാഹചര്യത്തിൽ നമ്പറുകളുടെ ആവശ്യകതയും കൂടുകയാണ്. ഇത് പരിഗണിച്ചാണ് പുതിയ സൗകര്യം ഒരുക്കാൻ മന്ത്രാലയം തീരുമാനിച്ചത്.
മെയ് 29ന് ഇതുമായി ബന്ധപ്പെട്ട ശുപാർശ ട്രായ് ടെലികോം മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. ഇത് നടപ്പിലാക്കി കഴിഞ്ഞാൽ ഏകദേശം 254 കോടിയോളം പുതിയ പത്തക്ക നമ്പറുകൾ സൃഷ്ടിക്കാൻ കമ്പനികൾക്ക് കഴിയും.
Read Also: ‘ഒവൈസി സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഓരോ റോഹിംഗ്യകളെയും ഞങ്ങള്‍ പുറത്താക്കും’; തേജസ്വി സൂര്യ






































