ലണ്ടൻ : യുകെയിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. കഴിഞ്ഞ ജനുവരിയിൽ കൊളംബിയയിൽ കണ്ടെത്തിയ വകഭേദം തന്നെയാണ് ഇപ്പോൾ യുകെയിൽ റിപ്പോർട് ചെയ്തത്. നിലവിൽ 16 പേർക്കാണ് ഇവിടെ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്.
പബ്ളിക് ഹെൽത്ത് ഇംഗ്ളണ്ടാണ് രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം തിരിച്ചറിഞ്ഞത്. ബി1.621 എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. പുതിയ വകഭേദം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്ന വാക്സിനുകൾ ഇതിന് ഫലപ്രദമാണോ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Read also : ജി സുധാകരനെതിരെ കമ്മീഷന് മുന്നിൽ പരാതിപ്രളയം; മുൻ പേഴ്സണൽ സ്റ്റാഫ് അംഗവും രംഗത്ത്







































