തിരുവനന്തപുരം: ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വ്യാപന ശേഷിയുള്ള കൊറോണ വൈറസ് ഇന്ത്യയിലും സ്‌ഥിരീകരിച്ച സാഹചര്യത്തിൽ കേരളം കനത്ത ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ബ്രിട്ടനിൽ നിന്ന് കേരളത്തിലെത്തിയ 18 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇവർ പ്രത്യേക നിരീക്ഷണത്തിലാണ്. പുതിയ വൈറസിന്റെ രോഗബാധയാണോ ഇവർക്ക് എന്നറിയാൻ ഇവരുടെ സ്രവം പൂണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കയാണെന്നും മന്ത്രി അറിയിച്ചു.
70 ശതമാനം വ്യാപന ശേഷിയുള്ള വൈറസാണിത്. അതിനാൽ തന്നെ ഡിസംബർ 9 മുതൽ 23 വരെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും സംസ്‌ഥാനത്ത് എത്തിയവരെ കണ്ടെത്തി പരിശോധന നടത്തിവരികയാണ് ആരോഗ്യവകുപ്പ്.
ഇന്ത്യയിൽ 7 പേർക്കാണ് ജനിതമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്‌ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 3 പേർ ബംഗളൂരിൽ നിന്നുള്ളവരും രണ്ടുപേർ ഹൈദരാബാദിൽ നിന്നുള്ളവരുമാണ്. പൂണെയിൽ നിന്നുള്ള ഒരാൾക്കും പുതിയ കൊറോണ വൈറസ് സ്‌ഥിരീകരിച്ചിട്ടുണ്ട്.
Read also: സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്കില്‍ കേരളം മുന്നില്‍