വയനാട്: പുതുവല്‍സര ആഘോഷത്തോട് അനുബന്ധിച്ച് വയനാട്ടിലെ റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേകള്‍, ഹോട്ടലുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കി പോലീസ്. ആഘോഷങ്ങള്‍ക്ക് ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
ഇക്കാര്യം നേരത്തെ തന്നെ നോട്ടീസിലൂടെ റിസോര്‍ട്ടുകളെ അറിയിച്ചതായി ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി അറിയിച്ചു.
വാഗമണ്‍ നിശാപാര്‍ട്ടിയുടെ പശ്‌ചാത്തലത്തിലാണ് പോലീസ് പരിശോധന വ്യാപിപ്പിക്കുന്നത്. പുതുവല്‍സരാഘോഷത്തിന് മുന്നോടിയായി പോലീസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
പുതുവല്‍സര ആഘോഷവുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടികള്‍ മുന്‍കൂട്ടി പോലീസിനെ അറിയിക്കണം. ലഹരി വസ്‌തുക്കള്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടികളുണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. എല്ലാ റിസോര്‍ട്ടുകള്‍ക്കും ഇതിനോടകം നോട്ടീസ് നല്‍കി കഴിഞ്ഞതായി പോലീസ് വ്യക്‌തമാക്കി.
മാത്രവുമല്ല ഇന്നുമുതല്‍ ജില്ലയുടെ അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കും. വാഹനങ്ങള്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ അതിര്‍ത്തി കടത്തി വിടുകയുള്ളൂ.
Malabar News: കെഎസ്ആർടിസി; ഹിതപരിശോധന 30ന്, ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി







































