കാസർഗോഡ്: കാസർഗോഡ് പഞ്ചിക്കലിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പഞ്ചിക്കലിലെ ശ്രീ വിഷ്ണുമൂർത്തി എയുപി സ്കൂൾ വരാന്തയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഒരു ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടത്. ഇന്നലെ വൈകുന്നേരമാണ് കുഞ്ഞിനെ സ്കൂൾ വരാന്തയിൽ നിന്നും കിട്ടിയത്. ആദൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| ആമയിഴഞ്ചാൻ അപകടം; ഉത്തരവാദിത്തം ആർക്ക്? പരസ്പരം പഴിചാരി കോർപറേഷനും റെയിൽവേയും