മലബാർ കലാപ നേതാക്കളുടെ പേര് നീക്കുന്നതിൽ തീരുമാനം ആയില്ല; ഐസിഎച്ച്ആർ

By Desk Reporter, Malabar News
No decision was taken to remove the names of Malabar riots leaders
Ajwa Travels

ന്യൂഡെൽഹി: സ്വാതന്ത്ര്യ സമര നേതാക്കളുടെ പുതുക്കിയ പട്ടികയില്‍ നിന്നും മലബാര്‍ കലാപ നേതാക്കളുടെ ഉൾപ്പടെ പേരുകള്‍ ഒഴിവാക്കുന്നതിന് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കൽ റിസര്‍ച്ച്‌​ (ഐസിഎച്ച്‌​ആര്‍) ഡയറക്‌ടർ ഓം ജി ഉപാധ്യയ.

ചരിത്ര ഗവേഷണ കൗൺസിൽ റിപ്പോർട് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത് രഹസ്യമാണ്. റിസർച്ച്സ് പ്രൊജക്റ്റ് കമ്മിറ്റി ചേർന്ന് ശുപാർശ ചർച്ച ചെയ്‌ത ശേഷമേ തീരുമാനം എടുക്കുകയുള്ളൂ. സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടിക പുനരവലോകനം ചെയ്യുന്നതിൽ അസ്വാഭാവികത ഇല്ലെന്നും ഐസിഎച്ച്ആറിൻമേൽ ഒരു രാഷ്‌ട്രീയ സമ്മർദ്ദവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

മലബാർ കലാപ നേതാക്കളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിന് എതിരെ ചില പരാതികൾ ലഭിച്ചിരുന്നു. അതിനാലാണ് പഠനത്തിനായി സമിതിക്ക് വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐസിഎച്ച്‌​ആര്‍ തയ്യാറാക്കിയ സ്വാതന്ത്ര്യ സമര രക്​തസാക്ഷി നിഘണ്ടുവില്‍ നിന്നാണ് വാരിയം കുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജി, ആലി മുസ്​ലിയാര്‍ ഉൾപ്പടെ 387 രക്‌തസാക്ഷികളെ പുറത്താക്കാനുള്ള നീക്കം നടക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നുകഴിഞ്ഞു.

Most Read:  ബംഗാളിൽ കോവിഡ് നിയന്ത്രണ വിധേയം; ഉപതിരഞ്ഞെടുപ്പ് ആവശ്യവുമായി മമത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE