റിയാദ്: പൊതു ഇടങ്ങളിൽ മാസ്‌ക് ഒഴിവാക്കി സൗദി അറേബ്യ. ഞായറാഴ്‌ച മുതൽ മാസ്‌ക് നിർബന്ധമില്ല. സാമൂഹിക അകലം അടച്ചിട്ട സ്‌ഥലങ്ങളിൽ മാത്രമായി ചുരുക്കാനും തീരുമാനമായി. രാജ്യത്ത് കോവിഡ് രോഗബാധ കുറഞ്ഞതാണ് കാരണം.
എന്നാൽ, മക്ക, മദീന പള്ളികളിലെ തൊഴിലാളികളും സന്ദർശകരും മാസ്‌ക് ധരിക്കൽ നിർബന്ധമാണ്. പൊതുസ്ഥലങ്ങള്‍, റെസ്‌റ്റോറന്റുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, സിനിമ ഹാള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ല. കല്യാണ മണ്ഡപങ്ങളിലെ വിവാഹമുള്‍പ്പടെയുള്ള ചടങ്ങുകളില്‍ പങ്കെടുക്കാനും നിയന്ത്രണമില്ല. നിശ്‌ചിത എണ്ണം പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാകൂ എന്ന വ്യവസ്‌ഥ ഒഴിവാക്കി.
എല്ലായിടങ്ങളിലെയും പ്രവേശനവും കോവിഡ് വാക്‌സിൻ രണ്ടുഡോസ് എടുത്തവര്‍ക്ക് മാത്രമായിരിക്കും. തവക്കല്‍ന ആപ്പ് വഴി ആരോഗ്യ പരിശോധനകള്‍ നടപ്പാക്കാത്ത സ്‌ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതും അകലം പാലിക്കുന്നതും തുടരും. പൊതു, സ്വകാര്യ സ്‌ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ വ്യക്‌തിഗത വിവരങ്ങള്‍ക്കായുള്ള തവക്കല്‍നാ ആപ് കാണിക്കല്‍ നിര്‍ബന്ധമാണ്.
Also Read: കെ-റെയിലിൽ ആശങ്ക വേണ്ട; എ വിജയരാഘവന്‍