തിരുവനന്തപുരം: സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല. വോട്ടർ പട്ടികയിൽ അദ്ദേഹത്തിന്റെ പേരില്ലാത്തതാണ് കാരണം.
പൂജപ്പുര – ജഗതി വാര്‍ഡുകള്‍ക്കിടയിലുള്ള തിരുമില്യനയം അപ്പാര്‍ട്മെന്റിലാണ് ടിക്കാറാം മീണ താമസിക്കുന്നത്. പൂജപ്പുര വാര്‍ഡിലാണ് അദ്ദേഹത്തിന്റെ വോട്ട്. എന്നാല്‍ ഇന്നലെ തന്റെ വോട്ട് ഏത് ബൂത്തിലാണെന്ന് അന്വേഷിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന് മനസിലായത്.
നിയമസഭയിലേക്കും ലോക്സഭയിലേക്കും പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലേക്കും വെവ്വേറെ വോട്ടര്‍പട്ടികയാണ് ഉണ്ടാവുക. അതുകൊണ്ട് തന്നെ ആ പട്ടികയില്‍ തന്റെ പേര് ഉണ്ടോ എന്നും ഏത് ബൂത്തിലാണ് തനിക്ക് വോട്ടെന്നും അന്വേഷിക്കാനായിരുന്നു അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലെന്നാണ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ അറിഞ്ഞത്.
ഇതോടെ ടിക്കാറാം മീണ വിവരം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ സമയം വൈകിയതിനാല്‍ ഇനി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് കളക്ടർ മറുപടി നൽകിയത്.
Also Read: ‘പെട്രോൾ വില വർധന അന്തർദേശീയ വിഷയം, ഇവിടെ സ്വാധീനിക്കില്ല’; കുമ്മനം രാജശേഖരൻ







































