‘പെട്രോൾ വില വർധന അന്തർദേശീയ വിഷയം, ഇവിടെ സ്വാധീനിക്കില്ല’; കുമ്മനം രാജശേഖരൻ

By Staff Reporter, Malabar News
Kummanam Rajasekharan
Kummanam Rajasekharan
Ajwa Travels

തിരുവനന്തപുരം: ഇന്ധനവില വര്‍ധന തദ്ദേശ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. അതൊരു അന്തര്‍ദേശീയ വിഷയമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിക്കൊണ്ട് മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് കുമ്മനം രാജശേഖരന്റെ പ്രതികരണം.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടും. എല്‍ഡിഎഫും യുഡിഎഫും കേരള രാഷ്‌ട്രീയത്തില്‍ അപ്രസക്‌തരായി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം എന്‍ഡിഎ പിടിക്കുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

ഇന്ധനവില വര്‍ധിക്കുന്നത് അടക്കമുള്ള പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് എതിരായ പ്രതിഷേധം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിന് പുറമെ ഭരണകക്ഷിയിലെയും, പ്രതിപക്ഷ പാർട്ടികളിലെയും അംഗങ്ങൾ ഇന്ധനവില വർധനവ് ഉയർത്തിക്കാട്ടി ബിജെപിക്ക് എതിരെ വിമർശനം ഉന്നയിച്ചിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ വോട്ടിങ് പുരോഗമിക്കുകയാണ്. കാല്‍ലക്ഷത്തോളം സ്‌ഥാനാർഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. രാവിലെ ഏഴ് മണി മുതലാണ് പോളിംഗ് ആരംഭിക്കുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ വോട്ടിംഗ് സമയം വൈകിട്ട് ആറുമണിവരെ ആക്കിയിട്ടുണ്ട്.

Read Also: യുഡിഎഫിലാണ് ജനങ്ങളുടെ പ്രതീക്ഷ, വൻ വിജയം നേടും’; രമേശ് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE