ലഖ്‌നൗ: യുപിയിൽ പൗരൻമാർ സുരക്ഷിതരല്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഷാജഹാന്‍പൂരിലെ കോടതിയില്‍ അഭിഭാഷകന്‍ വെടിയേറ്റ് മരിച്ച സംഭവത്തിനു ശേഷമാണ് പ്രിയങ്കയുടെ പ്രതികരണം. സ്‍ത്രീകൾക്കും കര്‍ഷകർക്കും ഇപ്പോള്‍ അഭിഭാഷകർക്കും ഇന്നത്തെ ഉത്തര്‍ പ്രദേശില്‍ സുരക്ഷിതത്വമില്ലെന്ന് പ്രിയങ്കാ ഗാന്ധി ചൂണ്ടിക്കാട്ടി.
ഷാജഹാന്‍പൂരിലെ ജില്ലാ കോടതിയുടെ മൂന്നാം നിലയില്‍ വെച്ചാണ് ഭൂപേന്ദ്ര പ്രതാപ് സിംഗ് എന്ന അഭിഭാഷകന്‍ വെടിയേറ്റു മരിച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്ന് നാടന്‍ തോക്ക് കണ്ടെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read also: ബംഗ്ളാദേശിൽ പരക്കെ അക്രമം; 60ലധികം വീടുകൾ ആക്രമിക്കപ്പെട്ടു, 20ഓളം വീടുകൾ അഗ്‌നിക്കിരയാക്കി







































