പാലക്കാട്: തരൂർ മണ്ഡലത്തിൽ പികെ ജമീലക്ക് സീറ്റില്ല. ഡിവൈഎഫ്ഐ നേതാവ് പിപി സുമോദ് പകരം മൽസരിക്കും. മന്ത്രി എകെ ബാലന്റെ ഭാര്യ കൂടിയായ ജമീല മൽസരിക്കുന്നതിൽ ഒരു വിഭാഗം നേരത്തെ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.
കൂടാതെ മന്ത്രിക്കെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ജമീല വന്നാൽ ജില്ലയിലെ മുഴുവൻ മണ്ഡലത്തെയും അത് ബാധിക്കുമെന്ന് മണ്ഡലം കമ്മിറ്റികൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പികെ ജമീലയെ മാറ്റണമെന്ന് സിപിഐഎം ജില്ലാ കമ്മറ്റി തീരുമാനിച്ചത്.
ഡിവൈഎഫ്ഐ നേതാവ് പിപി സുമോദ് ആണ് തരൂരിൽ സ്ഥാനാർഥിയാകുക. കോങ്ങാടായിരുന്നു നേരത്തെ സുമോദ് മൽസരിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇദ്ദേഹം തരൂരിൽ മൽസരിക്കുന്നതോടെ കോങ്ങാട് അഡ്വ. ശാന്തകുമാരി ജനവിധി തേടും.
Read Also: വനിതാ സംവരണം 50 ശതമാനം ഉയർത്തണമെന്ന് വനിതാ എംപിമാർ







































