വനിതാ സംവരണം 50 ശതമാനം ഉയർത്തണമെന്ന് വനിതാ എംപിമാർ

By Trainee Reporter, Malabar News

ന്യൂഡെൽഹി: ലോക വനിതാ ദിനത്തിൽ 50 ശതമാനം പ്രാതിനിത്യം വേണമെന്ന ഉന്നയിച്ച് രാജ്യസഭയിൽ വനിതാ എംപിമാർ. രാജ്യസഭയുടെ ശൂന്യവേളയിലാണ് വനിതാ പ്രാതിനിധ്യം നടപ്പാക്കണമെന്ന് വനിതാ എംപിമാർ ശക്‌തമായി ആവശ്യപ്പെട്ടത്. ശിവസേന എംപി പ്രിയങ്ക ചതുർവേദി, എൻസിപി എംപി ഡോ. ഫൗസിയ ഖാൻ, ബിജെപി എംപിയും ക്‌ളാസിക്കൽ ഡാൻസറുമായ സോനാൽ മാൻസിങ് എന്നീ എംപിമാരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

24 വർഷം മുൻപ് പാർലമെന്റിൽ വനിതകൾക്ക് 33 ശതമാനം സംവരണം വേണമെന്ന ആവശ്യം ഞങ്ങൾ മുന്നോട്ടുവെച്ചു പാർലമെന്റിലും നിയമസഭയിലും വനിതാ സംവരണം 50 ശതമാനമായി ഉയർത്തണമെന്നാണ് 24 വർഷത്തിന് ശേഷം വനിതാ ദിനത്തിൽ ആവശ്യപ്പെടുന്നത് ശിവസേന എംപി പ്രിയങ്ക ചതുർവേദി ചൂണ്ടിക്കാട്ടി.

ആറു ശതമാനത്തിൽ കൂടുതൽ സ്‌ത്രീകൾക്ക് നേതൃപദവികൾ ലഭിച്ചിട്ടില്ലെന്ന് പല ഓഡിറ്റുകളും ചൂണ്ടികാട്ടുന്നുണ്ട്. നമ്മൾ ഇതേകുറിച്ച് ചിന്തിക്കണം. ലോക്‌സഭയിലെയും രാജ്യസഭയിലെയും നിയമനിർമാണം നടത്തികൊണ്ട് 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതിന് നമുക്ക് തുടക്കം കുറിക്കാൻ സാധിക്കും, എംപി ഡോ. ഫൗസിയ ഖാൻ വ്യക്‌തമാക്കി.

അന്താരാഷ്‌ട്ര വനിതാ ദിനം പോലെ അന്താരാഷ്‌ട്ര പുരുഷദിനവും ആചരിക്കണമെന്ന് ബിജെപി എംപിയും ക്‌ളാസിക്കൽ ഡാൻസറുമായ സോനാൽ മാൻസിങ് ചൂണ്ടിക്കാട്ടി.

അതേസമയം, വനിതകളുടെ നേട്ടങ്ങൾക്ക് അടിവരയിടുന്ന നിഷ്‌കളങ്കമായ മനോഭാവത്തെയും ദൃഢനിശ്‌ചയത്തെയും പരിശ്രമത്തെയും ബഹുമാനിക്കണമെന്ന് രാജ്യസഭാ ചെയർമാൻ എം വെങ്കയ്യനായിഡു വ്യക്‌തമാക്കി. ലോകമെമ്പാടുമുള്ള സ്‌ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്‌ട്രീയ സംഭാവനകളും നേട്ടങ്ങളും ആഘോഷിക്കുന്ന ദിവസമാണ് വനിതാ ദിനമെന്നും നായിഡു ചൂണ്ടിക്കാട്ടി.

Read also: നമ്മള്‍ ആഘോഷിക്കേണ്ടത് ഇവരെ; വനിതാ ദിനത്തിൽ പ്രശാന്ത് ഭൂഷണ്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE