സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്‌ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ഇന്നു മുതല്‍ ആരംഭിക്കും. ഇന്നു രാവിലെ 11ന് തെരഞ്ഞെടുപ്പ് വിജ്‌ഞാപനം പുറപ്പെടുവിച്ചാല്‍ ഉടന്‍ നാമനിര്‍ദേശ പത്രിക ഫോമുകള്‍ ലഭിക്കും.
വരണാധികാരിമാരും അതത് തദ്ദേശ സ്‌ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹ വരണാധികാരിമാരുമാണ് പത്രിക സ്വീകരിക്കുന്നത്. കോവിഡ് പശ്‌ചാത്തലത്തില്‍ സ്‌ഥാനര്‍ഥിയടക്കം 3 പേര്‍ മാത്രമേ വരണാധികാരിയുടെ ഓഫീസിലേക്ക് പ്രവേശിക്കാവൂ. നോമിനേഷന്‍ സമര്‍പ്പിക്കാന്‍ എത്തുമ്പോള്‍ ഒരു വാഹനം മാത്രമേ അനുവദിക്കൂ, ജാഥ പാടില്ല. സ്‌ഥാനര്‍ഥി കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന ആളാണെങ്കില്‍ നിര്‍ദേശകന്‍ മുഖേന പത്രിക സമര്‍പ്പിക്കാം.
Also Read: നിയമസഭാ കയ്യാങ്കളി കേസ്; ഇന്ന് കോടതിയുടെ പരിഗണനയില്‍
പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. അടുത്ത വ്യാഴാഴ്‌ച വരെയാണ് പത്രിക നല്‍കാവുന്നത്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന വെള്ളിയാഴ്‌ച നടക്കും. നവംബര്‍ 23 തിങ്കളാഴ്‌ചയാണ് പിന്‍വലിക്കാനുള്ള അവസാന തീയതി. മൂന്ന് ഘട്ടങ്ങളിലായി അടുത്തമാസം 8,10,14 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫലപ്രഖ്യാപനം ഡിസംബര്‍ 16നാണ്.







































