കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി അഞ്ച് ദിവസം കൂടി ബാക്കി. മാർച്ച് 19നാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 20ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. നാമനിർദ്ദേശം പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 22.
രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെ വരണാധികാരികൾക്ക് മുൻപാകെ പത്രിക സമർപ്പിക്കാം. ഓൺലൈനായി https://suvidha.eci.gov.in/suvidhaac/public/login എന്ന ലിങ്കിൽ പ്രവേശിച്ചും പത്രിക സമർപ്പിക്കാവുന്നതാണ്.
തിരഞ്ഞെടുപ്പിന് കാസർഗോഡ് ജില്ലയിൽ 4 നിയമസഭാ മണ്ഡലങ്ങളിലായി 13 താൽകാലിക ബൂത്തുകൾ ഒരുക്കും. ജില്ലയിലാകെ 983 മെയിൻ പോളിങ് ബൂത്തുകളും 608 ഓക്സിലിയറി ബൂത്തുകളുമാണ് ഉള്ളത്. ആകെ 524 പ്രദേശങ്ങളിലായി 1591 പോളിങ് ബൂത്തുകളാണുള്ളത്. എല്ലാ ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങളും അവശ്യ സേവനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.
Also Read: തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകരുടെ ആദ്യഘട്ട സന്ദർശനം പൂർത്തിയായി







































