കാഞ്ഞങ്ങാട്: കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതിൽ കുപ്രസിദ്ധനായ കാസർഗോഡ് സ്വദേശി നാരായണൻ അറസ്റ്റിൽ. പയ്യന്നൂരിൽ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാൾ കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതുമായി ബന്ധപെട്ട നിരവധി കേസുകളിൽ പ്രതിയാണ്. വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ സ്റ്റേഷനുകളിലായി ഏഴ് കേസുകളാണ് നാരായണനെതിരെ ഉള്ളത്.
കാട്ടുമൃഗങ്ങളെ വെട്ടിയാടുന്നതാണ് ഇയാളുടെ പ്രധാന വിനോദം. പോലീസ് അന്വേഷിച്ചെത്തിയാൽ ഇയാൾ ഉൾക്കാട്ടിൽ ഒളിവിൽ പോകും. കാലങ്ങളായി ഇയാൾ പോലീസിന്റെ കണ്ണുവെട്ടിച്ചു മുങ്ങുകയാണ്. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് വെസ്റ്റ് എളേരിയിൽ വെച്ച് ഒറ്റബാരൽ തോക്കും തിരകളുമായി നാരായണനെ പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ, അതിവിദഗ്ധമായി ഇയാൾ രക്ഷപെടുകയായിരുന്നു.
ദിവസങ്ങളോളം കട്ടിൽ താമസിക്കുന്നതിനും വേട്ടയാടുന്നതിനും ഇയാൾക്ക് പ്രത്യേകം കഴിവുണ്ട്. അതുകൊണ്ടുതന്നെ മൗഗ്ളി നാരായണൻ എന്ന പേരിലാണ് ഇയാൾ കുപ്രസിദ്ധനായത്. തോട്ടപൊട്ടി പരിക്കേറ്റ് നാരായണന്റെ ഒരു കൈപ്പത്തി അറ്റുപോയിരുന്നു. ചിറ്റാരിക്കാൽ പോലീസിനാണ് ഇയാളെ പിടികൂടിയത്. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Most Read: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ നേതാക്കളുടെ വീടുകളിൽ ഇഡി റെയ്ഡ്; പ്രതിഷേധം






































