തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കൈവിട്ടുപോയത് എല്‍ഡിഎഫും യുഡിഎഫും ഒത്ത് കളിച്ചിട്ടാണെന്ന ആരോപണം ഒ രാജഗോപാല്‍ എംഎല്‍എ തള്ളി. ക്രോസ് വോട്ട് നടന്നെന്നതിന് ഒരു തെളിവുമില്ലെന്നും അതിന് പാര്‍ട്ടിക്കുള്ളില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
ജനങ്ങളുടെ പ്രീതി നേടുന്ന കാര്യത്തില്‍ വേണ്ടത്ര വിജയിച്ചില്ല. സീറ്റ് വിഭജനത്തില്‍ പോരായ്‌മയുണ്ടായി. ഒത്തൊരുമയും കൂട്ടായ്‌മയും നിലനിര്‍ത്തുക പ്രധാനമാണ്. അങ്ങനെയാണ് മുന്നോട്ട് പോകേണ്ടത്. തോന്നിയ പോലെ പരീക്ഷണം നടത്തിയാല്‍ അബദ്ധത്തിലാവുമെന്നും രാജഗോപാല്‍ പറഞ്ഞു.
യുഡിഎഫ് സ്‌ഥാനാർഥികള്‍ എല്‍ഡിഎഫിന് വോട്ട് മറിച്ചെന്നായിരുന്നു സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാദം. തിരുവനന്തപുരത്ത് ബിജെപിക്കെതിരെ നടന്നത് നീചമായ വോട്ടു കച്ചവടമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.
Read also: പരാജയത്തിന്റെ കാരണം ആഴത്തില്‍ ഉള്ളതാണ്; പുറം ചികില്‍സ മതിയാവില്ല; രാജ്മോഹന്‍ ഉണ്ണിത്താന്‍