മസ്‍കറ്റ്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചത് 1077 പേര്‍ക്ക്. ചികിൽസയിലായിരുന്ന 1094 പേര്‍ കൂടി രോഗമുക്‌തി നേടിയപ്പോൾ 17 പേര്‍ക്ക് കോവിഡ് മൂലം രാജ്യത്ത് ജീവന്‍ നഷ്‌ടമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
1,83,770 പേര്‍ക്കാണ് ഒമാനില്‍ ഇതുവരെ കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചിട്ടുള്ളത്. 1,63,750 പേര്‍ രോഗമുക്‌തരാവുകയും ചെയ്‍തു. 89.1 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 115 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ഇവരുള്‍പ്പടെ 812 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ നിലവിൽ ചികിൽസയിലാണ്. ഇവരില്‍ 264 പേരുടെ നില ഗുരുതരമാണ്. രാജ്യത്ത് ഇതുവരെ 1926 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട് ചെയ്യപ്പെട്ടത്.
Read Also: കോവിഡ് രൂക്ഷം; പുതുച്ചേരിയില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു