കോവിഡ് രൂക്ഷം; പുതുച്ചേരിയില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

By Staff Reporter, Malabar News
puducheri_lockdown
Representational Image
Ajwa Travels

മാഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തില്‍ പുതുച്ചേരിയില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച രാത്രി 10 മണി മുതല്‍ തിങ്കളാഴ്‌ച പുലര്‍ച്ചെ അഞ്ച് മണി വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പുതുച്ചേരിയില്‍ ചൊവ്വാഴ്‌ച മുതല്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലോക്ക്ഡൗണും പ്രഖ്യാപിച്ചിരിക്കുന്നത്.

രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ് രാത്രികാല കര്‍ഫ്യൂ ഏർപ്പെടുത്തിയത്. രാത്രി 10 മണിക്ക് മുന്‍പ് കടകള്‍ എല്ലാം അടക്കണം. ഹോട്ടലുകള്‍ക്ക് രാത്രി എട്ടുവരെ പ്രവര്‍ത്തിക്കാനാണ് അനുമതി. പ്രദേശത്തു കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് അധികൃതർ.

Read Also: ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾ മാത്രം; സർക്കാർ സ്‌ഥാപനങ്ങൾക്ക്‌ അവധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE