പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ കോവിഡ് വാക്‌സിൻ നിർബന്ധമാക്കി. വാക്‌സിൻ സ്വീകരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ ഡയറക്‌ടർ ജി ശ്രീരാമലു പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. രാജ്യത്ത് നിയമം മൂലം കോവിഡ് വാക്‌സിൻ നിർബന്ധമാക്കുന്ന ഉത്തരവ് ഇതാദ്യമാണ്.
പുതുച്ചേരി പൊതുജനാരോഗ്യ നിയമത്തിന്റെ 8,54(1) വകുപ്പുകൾ പ്രകാരമാണ് ഉത്തരവ്. നൂറുശതമാനം വാക്‌സിനേഷനിൽ എന്ന ലക്ഷ്യം കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ തുടരുമെന്ന് ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു. ഇന്നലെ 28 പേർക്കാണ് പുതുച്ചേരിയിൽ കോവിഡ് സ്‌ഥിരീകരിച്ചത്. ഇതുവരെ 1,29,056 പേർക്ക് പുതുച്ചേരിയിൽ കോവിഡ് സ്‌ഥിരീകരിച്ചു.
Read Also: സംഘർഷം; നാഗാലാൻഡിൽ 11 പേർ വെടിയേറ്റ് മരിച്ചു