സംഘർഷം; നാഗാലാൻഡിൽ 11 പേർ വെടിയേറ്റ് മരിച്ചു

By Team Member, Malabar News
11 Civilians Killed In Nagaland By Security Forces
Ajwa Travels

കൊഹിമ: നാഗാലാൻഡിൽ അസം റൈഫിൾസും, നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ 11 പേർ വെടിയേറ്റ് മരിച്ചു. സംഘർഷത്തെ തുടർന്ന് നിരവധി വാഹനങ്ങൾക്ക് നാട്ടുകാർ തീവച്ചതായും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. ഇതിന് പിന്നാലെ സമാധാന അന്തരീക്ഷം പുനഃസ്‌ഥാപിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തി നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കുകയും ചെയ്‌തു.

സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ടവർ കൽക്കരി ഖനിയിലെ തൊഴിലാളികളാണ്. കൽക്കരി ഖനിയിൽ നിന്നും ഇന്നലെ വൈകുന്നേരം പിക്കപ്പ് ട്രക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം ഉണ്ടായത്. എന്നാൽ ജില്ലാ കളക്‌ടറോ മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥരോ ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.

കൊല്ലപ്പെട്ടവരുടെ ഗ്രാമത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് കൽക്കരി ഖനി. അവർ എല്ലാ ശനിയാഴ്‌ചയും വീട്ടിൽ വരികയും തുടർന്ന് ഞായറാഴ്‌ച കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിച്ച് തിങ്കളാഴ്‌ച മടങ്ങി പോവുകയുമാണ് ചെയ്‌തിരുന്നത്. ഇന്നലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഘർഷം ഉണ്ടായതും തൊഴിലാളികൾ കൊല്ലപ്പെട്ടതും.

Read also: ‘സംസ്‌ഥാനത്തെ റോഡുകളുടെ അവസ്‌ഥ എല്ലാ മാസവും പരിശോധിക്കും’; മുഹമ്മദ് റിയാസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE