കൊഹിമ: സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്‌പ നിയമം നാഗാലാന്‍ഡില്‍ 6 മാസത്തേക്ക് കൂടി നീട്ടി. നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് കേന്ദ്ര സർക്കാർ തീരുമാനം. ഡിസംബര്‍ ആറിന് 21 പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിലെ ഉദ്യോഗസ്‌ഥര്‍ നടത്തിയ വെടിവെപ്പില്‍ 14 ഗ്രാമീണര്‍ കൊല്ലപ്പെട്ടിരുന്നു.
നിയമം പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്‌ചയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയിരുന്നതായി മുഖ്യമന്ത്രി നെഫ്യു റിയോ വ്യക്‌തമാക്കിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യം തുടരാനാണ് ഇപ്പോൾ കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്.
നേരത്തെ മോൺ ജില്ലയിൽ സൈന്യം നടത്തിയ വെടിവെപ്പിലും തുടർന്നുള്ള സംഘർഷത്തിലുമാണ് 14 ഗ്രാമീണർ കൊല്ലപ്പെട്ടത്. 11 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ക്ഷുഭിതരായ ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു.
Read Also: ശബരിമല നട ഇന്ന് തുറക്കും; നിയന്ത്രണങ്ങളിൽ ഇളവ്