ശബരിമല നട ഇന്ന് തുറക്കും; നിയന്ത്രണങ്ങളിൽ ഇളവ്

By Team Member, Malabar News
Sabarimala Will Open Today And Relaxations In Restrictions
Ajwa Travels

പത്തനംതിട്ട: മകരവിളക്ക് ഉൽസവത്തിന്റെ ഭാഗമായി ഇന്ന് ശബരിമല നട തുറക്കും. വൈകുന്നേരം 5 മണിയോടെ കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിയിക്കും. കൂടാതെ നാളെ മുതലാണ് ഭക്‌തർക്ക്‌ ദർശനാനുമതി നൽകുന്നത്.

നാളെ മുതൽ കരിമല വഴിയുള്ള കാനനപാതയിലൂടെയും തീർഥാടകർക്ക് പ്രവേശനം അനുവദിക്കും. ജനുവരി 14ആം തീയതിയാണ് മകരവിളക്ക്. മണ്ഡലകാല പൂജകൾക്ക് ശേഷം അടച്ച നട മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് മകരവിളക്ക് ഉൽസവത്തിനായി വീണ്ടും തുറക്കുന്നത്.

അതേസമയം സംസ്‌ഥാനത്ത് ഇന്ന് മുതൽ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ രാത്രി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ശബരിമല യാത്രകൾക്ക് ഈ നിയന്ത്രണങ്ങളിൽ ഇളവ് ഉണ്ടായിരിക്കും. കൂടാതെ മകര വിളക്ക് കണക്കിലെടുത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പമ്പ, നിലയ്‌ക്കൽ, എരുമേലി, സന്നിധാനം എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

Read also: ക്രിപ്റ്റോ കറൻസി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്; നടന്നത് 1,265 കോടി രൂപയുടെ ഇടപാടുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE