ഡെൽഹി: അരുണാചൽ പ്രദേശ്, നാഗാലാൻഡ് സംസ്‌ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്‌പ 6 മാസത്തേക്ക് നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്‌ചയാണ് ഇക്കാര്യം അറിയിച്ചത്. ഇരു സംസ്‌ഥാനങ്ങളിലെയും ക്രമസമാധാന നില അവലോകനം ചെയ്‌തതിന് പിന്നാലെയാണ് നടപടി.
വാറന്റില്ലാതെ ഒരാളെ അറസ്‌റ്റ് ചെയ്യാനും തെരച്ചിൽ നടത്താനും വിവിധ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും സുരക്ഷാ സേനയെ അധികാരപ്പെടുത്തുന്ന നിയമമാണ് അഫ്‌സ്‌പ.
അരുണാചൽ പ്രദേശിലെ ചംഗ്‌ലാങ്, തിരാപ്പ്, ലോംഗ്‌ഡിംഗ് ജില്ലകളും അസം അതിർത്തിയോട് ചേർന്നുള്ള നംസായ് ജില്ലയിലെ നംസായ്, മഹാദേവപൂർ പോലീസ് സ്‌റ്റേഷനുകളുടെ അധികാര പരിധിയിലുള്ള പ്രദേശങ്ങളെയും സെപ്റ്റംബർ 30ന് ‘പ്രശ്‌നബാധിത പ്രദേശമായി’ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
Also Read: ആഖിൽ ക്രൂരമായി ഉപദ്രവിച്ചെന്ന് റഷ്യൻ യുവതി; പോലീസ് മൊഴിയെടുത്തു