തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ വ്യാപന സാധ്യത മുൻനിർത്തി തിയേറ്ററുകളിൽ 10 മണിക്ക് ശേഷം പ്രദർശനം അനുവദിക്കില്ലെന്ന് സർക്കാർ. ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെയാണ് നിയന്ത്രണമെന്നും സർക്കാർ അറിയിച്ചു. നേരത്തെ ജനുവരി 2 വരെ സംസ്‌ഥാനത്ത് രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
രാത്രി 10 മുതൽ രാവിലെ 5 വരെയാണു നിയന്ത്രണങ്ങൾ. 31നു രാത്രി 10നു ശേഷം പുതുവൽസര ആഘോഷം അനുവദിക്കില്ല. വലിയ ആൾക്കൂട്ട സാധ്യതയുള്ള ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പബ്ളിക് പാർക്കുകൾ തുടങ്ങിയ ഇടങ്ങളിൽ ജില്ലാ കളക്‌ടർമാർ പോലീസ് പിന്തുണയോടെ സെക്‌ടറൽ മജിസ്‌ട്രേട്ടുമാരെ നിയോഗിക്കും. കൂടുതൽ പോലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി നിയോഗിക്കുവാനുമാണ് തീരുമാനം.
ബാറുകൾ, ക്ളബ്ബുകൾ, ഹോട്ടലുകൾ, റസ്‌റ്ററന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിൽ ഒരേ സമയം ഇരുന്നു കഴിക്കാവുന്നവരുടെ എണ്ണം നിലവിൽ 50 ശതമാനമാണ്. ഇതു കർശനമായി തുടരും.
Most Read: കരുതലോടെ കേരളം; കുട്ടികളുടെ വാക്‌സിനേഷന് പ്രത്യേക സംവിധാനങ്ങൾ