ഒരുമയുടെ വിജയം; ഓണം ബമ്പര്‍ രണ്ടാം സമ്മാനം ആറ് വീട്ടമ്മമാര്‍ പങ്കിട്ടു

By News Desk, Malabar News
Onam Bumper second prize won by six women
ഓണം ബമ്പർ വിജയികൾ
Ajwa Travels

തൃശൂര്‍: തിരുവോണം ബമ്പറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ ജില്ലയിലെ ആറ് വീട്ടമ്മമാര്‍ പങ്കിട്ടു. 100 രൂപ വീതമിട്ട് ഇവര്‍ വാങ്ങിയ രണ്ട് ടിക്കറ്റുകളില്‍ ഒന്നിനാണ് ബമ്പറടിച്ചത്.

കൊടകര ആനത്തടം സ്വദേശികളായ തൈവളപ്പില്‍ ദുര്‍ഗ, അമ്പുക്കുളങ്ങരവീട്ടില്‍ ഓമന, ചിറ്റാട്ടുകരക്കാരന്‍ വീട്ടില്‍ ട്രീസ, കണ്ണേക്കാട്ടുപറമ്പില്‍ അനിത, താളിയക്കുന്നത്ത് വീട്ടില്‍ സിന്ധു, കളപ്പുരക്കല്‍ രതി എന്നിവരാണ് ഒരുമിച്ച് നിന്ന് ഓണം ബമ്പര്‍ കൈക്കലാക്കിയത്. ഓമനയുടെ മകനും ലോട്ടറിവില്‍പ്പനക്കാരനുമായ ശ്രീജിത്തിന്റെ കയ്യില്‍ നിന്നാണ് ഇവര്‍ ടിക്കറ്റ് വാങ്ങിയത്. ടി.ഡി 764733 എന്ന ടിക്കറ്റ് നമ്പറുള്ള ലോട്ടറിയാണ് സമ്മാനം നേടിക്കൊടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE