എറണാകുളം: എറണാകുളത്ത് ഒന്നര ലക്ഷം ഡോസ് വാക്സിൻ എത്തിച്ചു. അഞ്ച് ജില്ലകളിലേക്ക് വിതരണം ചെയ്യാനായാണ് ഒന്നര ലക്ഷം കൊവിഷീൽഡ് വാക്സിൻ എത്തിച്ചത്. ഇതിൽ 50000 ഡോസ് വാക്സിൻ ജില്ലയിൽ തന്നെ ഉപയോഗിക്കും.
ഇതിലൂടെ താൽകാലികമായെങ്കിലും ജില്ലയിലെ വാക്സിൻ വിതരണത്തിലെ തടസം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ജില്ലയിൽ ഇന്ന് മാത്രം 8560 പേരാണ് പരിശോധനക്ക് വിധേയരായത്. ജില്ലാ താലൂക്ക് ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, മൊബൈൽ ടെസ്റ്റിങ് യൂണിറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് ആന്റിജൻ പരിശോധനയാണ് നടത്തിയത്. ലക്ഷണങ്ങൾ ഉള്ളവരെ ആർടിപിസിആർ പരിശോധനക്കും വിധേയരാക്കി.







































