വയനാട് : ജില്ലയിലെ ഒരാൾക്ക് ബ്ളാക്ക് ഫംഗസ് സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ നിന്നും നാട്ടിലെത്തിയ വയനാട് സ്വദേശിക്കാണ് രോഗബാധ ഉണ്ടായത്. നിലവിൽ കോവിഡ് നെഗറ്റീവ് ആയ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
ബെംഗളൂരുവിൽ നിന്ന് തന്നെ രോഗം സ്ഥിരീകരിച്ച ഇയാളെ വിദഗ്ധ ചികിൽസക്ക് വേണ്ടിയാണ് നാട്ടിലെത്തിച്ചത്. ഇതോടെ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ബ്ളാക്ക് ഫംഗസ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 11 ആയി ഉയർന്നു.
രാജ്യത്തെ നിരവധി സംസ്ഥാനങ്ങളിൽ ബ്ളാക്ക് ഫംഗസ് രോഗബാധ വർധിക്കുകയാണ്. പ്രമേഹ രോഗികളിലും സ്റ്റിറോയിഡ് നല്കിയവരിലുമാണ് രോഗം കൂടുതലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കോവിഡ് രോഗികളിലോ, രോഗം ഭേദമായവരിലോ തലവേദന, കണ്ണുവേദന, കണ്ണിൽ തടിപ്പ്, മുഖത്ത് നീര് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായാൽ ഫംഗസ് പരിശോധന നടത്തണമെന്ന് എയിംസ് ഡയറക്ടർ റൺദീപ് ഗുലേരിയ വ്യക്തമാക്കി.
Read also : വ്യാജ പ്രചാരണങ്ങൾ; ബാബ രാംദേവിന് നോട്ടീസയച്ച് ഐഎംഎ






































