നാല് ജില്ലകളിൽ ഇന്നും ഓറഞ്ച് അലർട്; കാലവർഷം മൂന്നുദിവസത്തിനകം

ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണ് തീവ്രമഴക്ക് സാധ്യത.

By Trainee Reporter, Malabar News
Heavy Rain Alert In Kerala
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ ഇന്നും ശക്‌തമാകും. നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണ് തീവ്രമഴക്ക് സാധ്യത. തിരുവനന്തപുരം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

രണ്ടോ മൂന്നോ ദിവസത്തിനകം കാലവർഷം എത്തിയേക്കുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. നിലവിൽ തെക്കൻ തമിഴ്‌നാട് തീരത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. കേരളമടക്കം രാജ്യത്ത് ഈ കാലവർഷത്തിൽ സാധാരണയിലും കൂടുതൽ മഴ പെയ്യുമെന്നാണ് പ്രവചനം. ദീർഘകാല ശരാശരിയുടെ 106 ശതമാനം വരെ മഴ ലഭിക്കാനാണ് സാധ്യത.

അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത കനത്ത മഴയിൽ കെഎസ്ഇബിക്ക് വൻ നാശനഷ്‌ടമുണ്ടായി. പോസ്‌റ്റുകളും വിതരണ ലൈനുകളും തകർന്ന് 48 കോടിയിലേറെ നഷ്‌ടമുണ്ടായെന്നാണ് കണക്ക്. ആലപ്പുഴ ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി ആരംഭിച്ചു. സംസ്‌ഥാനത്ത്‌ മഴക്കെടുതിയിൽ ആറുപേർ മരിച്ചു. രണ്ടുപേരെ കാണാതായി.

Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE