പെഷവാര്‍: പാകിസ്ഥാനിലെ പെഷവാറില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ യഥാസമയം ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് 7 കോവിഡ് രോഗികള്‍ മരിച്ചു. പെഷവാറിലെ ഖൈബര്‍ ടീച്ചിംഗ് ആശുപത്രിയില്‍ ആണ് സംഭവം.
റാവല്‍പിണ്ടിയില്‍ നിന്നുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്തതിനാല്‍ കോവിഡ് ബാധയെ തുടര്‍ന്ന് ചികില്‍സയില്‍ ആയിരുന്ന 7 രോഗികള്‍ മരണപ്പെട്ടതായി ആശുപത്രി അധികൃതര്‍ ജിയോ ന്യൂസിനെ അറിയിച്ചു.
റാവല്‍പിണ്ടിയില്‍ നിന്നാണ് ആശുപത്രിയിലേക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുന്നതെന്നും എന്നാല്‍ കൃത്യസമയത്ത് സിലിണ്ടറുകള്‍ എത്തിയില്ലെന്നും ഖൈബര്‍ ടീച്ചിംഗ് ആശുപത്രി വക്താവ് അറിയിച്ചു. സംഭവത്തില്‍ ആശുപത്രി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
1. There was an incident at KTH last night involving a shortage of oxygen supply.
I have directed the BoG to conduct an immediate inquiry & take action within 48 hours. If found unsatisfactory, or if otherwise required, the govt will immediately order its own independent inquiry.— Taimur Khan Jhagra (@Jhagra) December 6, 2020
National News: സ്വീകരിച്ചത് ആദ്യ ഡോസ് മാത്രം; വാക്സിന് പിന്തുണയുമായി അനിൽ വിജ്






































