ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചില്ല; പെഷവാറില്‍ 7 കോവിഡ് രോഗികള്‍ മരിച്ചു

By Staff Reporter, Malabar News
peshawar_malabar news
(Image Courtesy: AFP)
Ajwa Travels

പെഷവാര്‍: പാകിസ്‌ഥാനിലെ പെഷവാറില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ യഥാസമയം ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് 7 കോവിഡ് രോഗികള്‍ മരിച്ചു. പെഷവാറിലെ ഖൈബര്‍ ടീച്ചിംഗ് ആശുപത്രിയില്‍ ആണ് സംഭവം.

റാവല്‍പിണ്ടിയില്‍ നിന്നുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്തതിനാല്‍ കോവിഡ് ബാധയെ തുടര്‍ന്ന് ചികില്‍സയില്‍ ആയിരുന്ന 7 രോഗികള്‍ മരണപ്പെട്ടതായി ആശുപത്രി അധികൃതര്‍ ജിയോ ന്യൂസിനെ അറിയിച്ചു.

റാവല്‍പിണ്ടിയില്‍ നിന്നാണ് ആശുപത്രിയിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുന്നതെന്നും എന്നാല്‍ കൃത്യസമയത്ത് സിലിണ്ടറുകള്‍ എത്തിയില്ലെന്നും ഖൈബര്‍ ടീച്ചിംഗ് ആശുപത്രി വക്‌താവ് അറിയിച്ചു. സംഭവത്തില്‍ ആശുപത്രി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

National News: സ്വീകരിച്ചത് ആദ്യ ഡോസ് മാത്രം; വാക്‌സിന് പിന്തുണയുമായി അനിൽ വിജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE