മലപ്പുറം: ബിഹാറില്‍ പ്രതീക്ഷിച്ച നേട്ടം മഹാ സഖ്യത്തിന് ഉണ്ടായില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചതായി കാണുന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.
എന്നാല്‍, ഇന്ത്യന്‍ രാഷ്‌ട്രീയം ഭാവിയില്‍ ബിജെപിക്ക് സുഖകരമാവില്ലെന്ന സൂചനയും ബിഹാറില്‍ നിന്നും വരുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഒപ്പം കേരളത്തില്‍ യുഡിഎഫ് നേതാക്കളെ ജയിലടക്കുമെന്ന് ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്റെ പ്രസ്‌താവന അധികാര ദുര്‍വിനിയോഗമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ യുഡിഎഫ് നേതാക്കളെ വേട്ടയാടുന്നതിന്റെ ഉദാഹരണമാണ് കെഎം ഷാജിക്കെതിരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കേസ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: ബിഹാർ തിരഞ്ഞെടുപ്പ്; എൻഡിഎ മുന്നേറുന്നു, അന്തിമഫലം വൈകും







































