ബിഹാർ തിരഞ്ഞെടുപ്പ്; എൻഡിഎ മുന്നേറുന്നു, അന്തിമഫലം വൈകും

By Staff Reporter, Malabar News
BIhar Election Result_Malabar News_03
Ajwa Travels

പാറ്റ്‌ന: ബിഹാർ തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നേറ്റം കൂടുതൽ പ്രകടമാകുന്നു. ആകെയുള്ള 243 മണ്ഡലങ്ങളിൽ 129 സീറ്റുകളുമായി എൻഡിഎ കേവല ഭൂരിപക്ഷം കടന്നു. മഹാസഖ്യം 104 സീറ്റുകളാണ് നേടിയത്. എൻഡിഎയിൽ ബിജെപി 73 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയായ ജനദാതൾ യുണൈറ്റഡ് 50 സീറ്റുകളാണ് ലീഡ് ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ വലിയ കണക്കുകൾക്ക് മുൻപിലായിരുന്ന മഹാസഖ്യം പതിയെ പിന്നോട്ട് പോവുന്ന കാഴ്‌ചകളാണ് കാണാൻ കഴിയുന്നത്. ആർജെഡി 66 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ് 20 സീറ്റുകളിലും ഇടതുപക്ഷം 18 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നു.

മറ്റു കക്ഷികളുടെ സീറ്റ് നില എച്ച്എഎം-1, എൽജെപി-2, വിഐപി-5, എഐഎംഐഎം-3, ബിഎസ്‌പി-2, സ്വതന്ത്രർ-4 എന്നിങ്ങനെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE