തെരഞ്ഞെടുപ്പ് കമ്മീഷൻ മോദി കമ്മീഷനായി മാറി; ആരോപണവുമായി ആർജെഡി സംസ്‌ഥാന പ്രസിഡണ്ട്

By News Desk, Malabar News
Election Commission becomes Modi Commission; RJD state president with allegations
Jagadanand Singh
Ajwa Travels

പാറ്റ്‌ന: ആർജെഡിയെ തോൽപിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷനല്ല, ‘മോദി കമ്മീഷൻ’ ആണെന്ന് ആർജെഡി സംസ്‌ഥാന പ്രസിഡണ്ട് ജഗദാനന്ദ് സിങ്. ജനവിധി ഹൈജാക്ക് ചെയ്യപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.

പൊതുജനങ്ങൾ ഞങ്ങളെ. എന്നാൽ, ജനവിധി ഹൈജാക്ക് ചെയ്യപ്പെട്ടുവെന്നത് വ്യക്‌തമാണ്‌. പൊതുജനങ്ങളുടെ അനുഗ്രഹവും പിന്തുണയും ഞങ്ങളോടൊപ്പമുണ്ട്. ജനം നിതീഷിനെ നിരസിച്ചു എന്നത് ഇതിന് തെളിവാണ്- ജഗദാനന്ദ് പറഞ്ഞു.

Also Read: വീട് വാങ്ങുന്നവർക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ചു

തെരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരുടെ കബളിപ്പിക്കലിലൂടെ 15 മുതൽ 20 സീറ്റ് വരെ ആർജെഡിക്ക് നഷ്‌ടമായെന്ന് അദ്ദേഹം ആരോപിച്ചു. അത് തങ്ങൾക്ക് ലഭിക്കേണ്ട സീറ്റുകളായിരുന്നെന്നും ജനവിധിയെ അപഹാസ്യമാക്കുന്ന നടപടിയാണ് ബിഹാറിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആർജെഡി, കോൺഗ്രസ്, ഇടതുപാർട്ടികൾ ഉൾപ്പടെ മഹാഗദ്‌ബന്ധൻ സഖ്യകക്ഷികളുടെയും മുതിർന്ന നേതാക്കളുടെയും യോഗം മുൻ മുഖ്യമന്ത്രി റബ്രി ദേവിയുടെ വസതിയിൽ ഉടൻ ചേരും. ആർജെഡിയുടെയും കോൺഗ്രസിന്റെയും ഉന്നത നേതാക്കൾ അവരുടെ എംഎൽഎമാരുമായി വ്യക്‌തിഗത യോഗങ്ങളും നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE