വീട് വാങ്ങുന്നവർക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ചു

By Trainee Reporter, Malabar News
Representational image
Ajwa Travels

ന്യൂഡെൽഹി: മൂന്നാം ഘട്ട സാമ്പത്തിക പാക്കേജിന്റെ ഭാഗമായി വീട് വാങ്ങുന്നവർക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ചു. രണ്ട് കോടി രൂപ വരെയുള്ള വീടുകൾക്കാണ് നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 2021 ജൂൺ 30 വരെയുള്ള കാലയളവിൽ വീട് വാങ്ങുന്നവർക്കാണ് നികുതി ഇളവിന് അർഹത. 20 ശതമാനം വരെ നികുതിയിൽ ഇളവ് ലഭിക്കും. ആദ്യമായി വീട് വാങ്ങുന്നവരെയാണ് ഈ ആനുകൂല്യത്തിന് പരിഗണിക്കുക.

റിയൽ എസ്‌റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ഡിമാൻഡ് വർധിപ്പിക്കാനുമാണ് പദ്ധതി അവതരിപ്പിക്കുന്നത്. ധനമന്ത്രി നിർമല സീതാരാമനാണ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിക്ക് വേണ്ടി ചെലവാകുന്ന തുകയുടെ 10 മുതൽ 15 ശതമാനം വരെ ബാങ്ക് ഗ്യാരണ്ടി നൽകണമെന്ന വ്യവസ്‌ഥയിൽ ഇളവ് വരുത്തിയിട്ടുണ്ട്. ഡെവലപ്പർമാർക്ക് ഇത് ഗുണകരമാകും. പ്രൊജക്‌ടിന്റെ മൊത്തം മൂല്യത്തിന്റെ 3 ശതമാനമായാണ് ഇത് കുറക്കുന്നത്. കമ്പനികളുടെ പണലഭ്യത വർധിപ്പിക്കുന്നതിനും കരാറുകാരുടെ ബാധ്യത കുറക്കുന്നതിനും ഇത് സഹായിക്കും.

Read also: തൊഴിലവസരങ്ങൾക്ക് പുതിയ പദ്ധതി; മെഗാ സാമ്പത്തിക പാക്കേജുമായി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE