വിസാ ചട്ടം ലംഘിച്ച് രാജ്യത്ത് അനധികൃതമായി തങ്ങിയതിനും ഭിക്ഷയെടുത്തതിനും 56,000 പാക്കിസ്ഥാനികളെ നാടുകടത്തി സൗദി അറേബ്യ. ഭിക്ഷക്കാരെ തിരിച്ചയച്ച കാര്യം പാക്കിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി സ്ഥിരീകരിച്ചു. അനധൃകൃതമായി രാജ്യത്ത് പ്രവേശിക്കുക, സംഘടിത ഭിക്ഷാടനം, ക്രിമിനൽ പ്രവൃത്തികളിൽ ഏർപ്പെടൽ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് സൗദി നടപടി.
2025ൽ ഇതുവരെ സൗദിയും യുഎഇയും ഉൾപ്പടെ വിവിധ രാജ്യങ്ങൾ ആകെ 66,154 പാക്കിസ്ഥാനി ഭിക്ഷാടകരെയാണ് തിരിച്ചയച്ചത്. യുഎഇ ഇവർക്ക് വിസാ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഈവർഷം ഇതുവരെ സൗദി മാത്രം 24,000 പാക്കിസ്ഥാനി ഭിക്ഷാടകരെ നാടുകടത്തിയെന്ന് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ജനറൽ റിഫാത്ത് മുഖ്താർ പറഞ്ഞു.
യുഎഇ മടക്കിയയച്ചത് 6000 പേരെ. അസർബൈജാൻ 2500 പേരെയും തിരിച്ചയച്ചു. ഒമാൻ, ഇറാഖ്, ഖത്തർ, മലേഷ്യ, തായ്ലൻഡ്, കംബോഡിയ, ചില യൂറോപ്യൻ രാജ്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങളും സമാനമായ നടപടി സ്വീകരിച്ചെന്ന് മുഖ്താർ വ്യക്തമാക്കി.
തീർഥാടന വിസയിൽ രാജ്യത്തെത്തി തിരിച്ചുപോകാതെയും അനധികൃതമായി തങ്ങിയും പാക്കിസ്ഥാനികൾ ഭിക്ഷാടന രംഗത്തേക്കും ക്രിമിനൽ കുറ്റകൃത്യങ്ങളിലേക്കും കിടക്കുകയാണെന്ന് സൗദി വ്യക്തമാക്കിയിരുന്നു.
ഇത്തരത്തിൽ ഭിക്ഷാടകരെ കയറ്റിവിടുന്നത് അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാന് സൗദി ശക്തമായ താക്കീതും നൽകിയിട്ടുണ്ട്. അനുസരിച്ചില്ലെങ്കിൽ പാക്കിസ്ഥാനിൽ നിന്നുള്ള ഹജ്ജ്, ഉംറ തീർഥാടനത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും സൗദി മുന്നറിയിപ്പ് നൽകിയിരുന്നു.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്






































