പാലക്കാട്: ജില്ലയിൽ നടന്ന തുടർകൊലപാതകങ്ങളിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. രണ്ടു കേസുകളിലേയും മുഴുവൻ പ്രതികളേയും രണ്ട് ദിവസത്തിനുള്ളിൽ തന്നെ പിടികൂടുമെന്നും ഇദ്ദേഹം പറഞ്ഞു. കൊലപാതക വിവരം അറിഞ്ഞ ഉടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ടു. ശക്തമായ നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
പുതിയ ഫോഴ്സിനേയും പാലക്കാട്ടേക്ക് അയച്ചിട്ടുണ്ട്. ജീവനാണ് നമുക്ക് രക്ഷിക്കേണ്ടത്. പോലീസ് ശക്തമായ അടിച്ചമർത്തൽ സ്വഭാവത്തോടു കൂടി നീങ്ങണം. അതിന് പ്രയോഗിക്കേണ്ടിവരും. ഇതിന്റെ വേര് എവിടെയാണെന്ന് കണ്ടുപിടിച്ച് അവരെ പിടിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇത്തരത്തിൽ സംഭവിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടുപിടിച്ച് അവിടെ പ്രത്യേക ശ്രദ്ധ ചെലുത്താൻ ആവശ്യപ്പെടും. സർവകക്ഷി യോഗം വിളിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം ഉണ്ടാകുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: 3 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായേക്കും