കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി വികെ ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇബ്രാഹിം കുഞ്ഞിന്റെ ആവശ്യത്തിൽ വിജിലന്‍സ് ഇന്ന് നിലപാടറിയിക്കും. എറണാകുളം ജില്ല വിട്ടു പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വികെ ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്.
കേസിലെ അന്വേഷണവും ചോദ്യം ചെയ്യലും പൂര്‍ത്തിയായെന്നും നിലവില്‍ പ്രോസിക്യൂഷന് അനുമതിക്കായി വിജിലന്‍സ് കാക്കുകയാണെന്നും ഹരജിയിൽ പറയുന്നു.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് നവംബറിലാണ് കേസിലെ അഞ്ചാം പ്രതിയാക്കി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരിയില്‍ കര്‍ശന വ്യവസ്ഥകളോടെ ഹൈക്കോടതി ഇബ്രാഹിം കുഞ്ഞിന് ജാമ്യം അനുവദിച്ചിരുന്നു.
Most Read: പാർലമെന്റ് സമ്മേളനം; ഫോൺ ചോർത്തലും ഇന്ധന വിലക്കയറ്റവും പ്രക്ഷുബ്ധമാക്കും







































