കൊച്ചി: വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് പ്രതി ചേര്‍ത്തു. വായ്പ നല്കാന് കൂട്ടുനിന്നെന്ന കേസില്‍ പത്താം പ്രതിയായാണ് മുഹമ്മദ് ഹനീഷിനെ ചേര്‍ത്തിരിക്കുന്നത്. കിറ്റ്കോ കണ്‍സല്‍ട്ടന്റുമാരായ എംഎസ് ഷാലിമാര്‍, നിഷ തങ്കച്ചി, ബംഗളൂരു നാഗേഷ് കണ്‍സള്‍ട്ടന്‍സിയിലെ എച്ച്എല് മഞ്ജുനാഥ്, സോമരാജന് എന്നിവരേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
അതേസമയം, പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയില്‍ വേണമെന്ന വിജിലന്‍സ് അപേക്ഷ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി പരിഗണിക്കും. നാല് ദിവസത്തേക്ക് ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്.
കേസില്‍ ഇന്നലെ അറസ്റ്റിലായ ഇബ്രാഹിം കുഞ്ഞ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. എന്നാല്‍ രോഗം മൂർഛിച്ചതിനാൽ കൊച്ചി ലേക്ക്ഷോര്‍ ആശുപത്രിയില്‍ നിന്ന് ഇയാളെ ഡിസ്ചാർജ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ തയാറായിരുന്നില്ല. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്.
Read also: സ്വപ്നാ സുരേഷിന്റെ പേരില്‍ ശബ്ദ സന്ദേശം; അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി







































