സ്വപ്‌നാ സുരേഷിന്റെ പേരില്‍ ശബ്‌ദ സന്ദേശം; അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി

By Syndicated , Malabar News
Swapna-suresh_Malabar news
Ajwa Travels

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റേതെന്ന പേരില്‍ ശബ്‌ദ സന്ദേശം പ്രചരിക്കുന്നതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. ദക്ഷിണ മേഖലാ ഡിഐജി അജയ്‌കുമാറിനാണ് അന്വേണ ചുമതല. വനിതാ ജയിലില്‍ നേരിട്ടെത്തി ഡിഐജി അന്വേഷണം നടത്തും.

സ്വപ്‌നാ സുരേഷിന്റേതെന്ന പേരില്‍ ഒരു പ്രചരിക്കുന്ന ശബ്‌ദ സന്ദേശം ഓണ്‍ലൈന്‍ പോര്‍ട്ടലാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ സംഘത്തില്‍ ചിലര്‍ തന്നെ നിര്‍ബന്ധിച്ചതായും മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ കേസില്‍ മാപ്പു സാക്ഷിയാക്കാമെന്നും അന്വേഷണ സംഘം പറഞ്ഞതായും 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ശബ്‌ദ സന്ദേശത്തില്‍ പറയുന്നു. നിലവില്‍ അട്ടക്കുളങ്ങര ജയിലിലാണ് സ്വപ്‌നാ സുരേഷ്.

Read also: ബിനീഷ് കോടിയേരി; ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE