പാരിസ്: 2024 പാരിസ് ഒളിമ്പിക്‌സിന് ശുഭകരമായ പര്യവസാനം. പാരിസിലെ സ്‌റ്റാഡ് ദ് ഫ്രാൻസ് സ്‌റ്റേഡിയത്തിൽ രണ്ടര മണിക്കൂറിലേറെ നീണ്ട ആഘോഷ പരിപാടികൾക്ക് ഒടുവിലാണ് ഒളിമ്പിക്‌സ് പര്യവസാനം. 2028ലെ ഒളിമ്പിക്‌സിന് യുഎസ് നഗരം വേദിയാകും.
സമാപന മാർച്ച് പാസ്‌റ്റിൽ, ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീം ഗോളി പിആർ ശ്രീജേഷും ഇരട്ടവെങ്കലം നേടിയ ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യൻ പതാക വഹിച്ച് രാജ്യത്തിന് അഭിമാനമായി. അടുത്ത ഒളിമ്പിക്‌സിന് വേദിയാകുന്ന ലോസാഞ്ചലസ് നഗരത്തിന്റെ മേയർ കരൻ ബാസ്, പാരിസ് മേയർ ആനി ഫിഡാൽഗോയിൽ നിന്ന് ഒളിമ്പിക് പതാക ഏറ്റുവാങ്ങി.
ഒളിമ്പിക്‌സ് ദീപം ഉയർന്നു കത്തിയ ജാർഡിൻസ് ദെസ് ടുയ്‌ലെറീസിലേക്ക് ഫ്രാൻസിന്റെ നീന്തൽ താരം ലിയോൺ മെർച്ചന്റ് കടന്നുവന്നതാടെയാണ് പരിപാടികൾക്ക് തുടക്കമായത്. പിന്നാലെ വിവിധ രാജ്യങ്ങളുടെ പതാകകളുമായി അത്‌ലീറ്റുകൾ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിച്ചു.
സ്‌റ്റാഡ് ദ് ഫ്രാൻസ് സ്‌റ്റേഡിയത്തിൽ ഫ്രാൻസിലെ ഫീനിക്‌സ് ബാൻഡിന്റെ സംഗീത പരിപാടികളും അരങ്ങേറി. 70,000ത്തിൽ അധികം വരുന്ന ആരാധകരാണ് സമാപന ചടങ്ങിനായി സ്‌റ്റേഡിയത്തിൽ എത്തിയത്. ഒളിമ്പിക്‌സിന്റെ അടുത്ത ആതിഥേയരായ യുഎസിന്റെ ദേശീയ ഗാനം ആലപിച്ചുകൊണ്ടാണ് ഒളിമ്പിക്‌സ് സമാപന ചടങ്ങുകൾ അവസാനിച്ചത്. ഐഒസി പ്രസിഡണ്ട് തോമസ് ബാഷ് ഗെയിംസ് അവസാനിച്ചതായി പ്രഖ്യാപിച്ചു.
Health| ഇന്ത്യയിൽ ക്യാൻസർ രോഗികളിൽ കൂടുതൽ 40 വയസിന് താഴെയുള്ളവരിലെന്ന് പഠനം