റിയാദ്: യാത്ര ആരംഭിക്കുന്നതിന് മുന്‍പ് പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും നിര്‍ദ്ദേശങ്ങളും വിലയിരുത്തണമെന്ന് സൗദി പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.
യാത്രക്കാരുടെ കൈവശം ആവശ്യമായ യാത്രാ അനുമതികളും പാസ്പോര്‍ട്ട് ഡാറ്റ, ഫോട്ടോ എന്നിവ കൃത്യമായി ഉണ്ടാവണം. അറബ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ മൂന്ന് മാസത്തില്‍ കൂടുതലും മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ ആറ് മാസത്തില്‍ കൂടുതലും പാസ്പോര്ട് കാലാവധി ഉണ്ടെന്നു ഉറപ്പ് വരുത്തണമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഒരു എന്‍ട്രി വിസക്ക് അപേക്ഷിക്കുമ്പോള്‍ രാജ്യത്തിന്റെയും ലക്ഷ്യ സ്ഥാനത്തിന്റെയും രേഖകളും ആരോഗ്യ രേഖകളും പാസ്പോര്‍ട്ടിന് കേടുപാടുകള്‍ ഇല്ലെന്നും യാത്രക്കാര്‍ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും ഡയറക്ടറേറ്റ് അറിയിച്ചു.
Most Read: കെഎസ്ആർടിസി പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് എതിരെ നടപടി ഉണ്ടായേക്കും







































