കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ നഴ്‌സിങ് അസിസ്‌റ്റന്റിനെ രോഗി കയ്യേറ്റം ചെയ്‌ത സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലെ ഡോക്‌ടർമാർ ഉൾപ്പടെയുള്ള ജീവനക്കാർ മുഴുവൻ സേവനങ്ങളും നിർത്തിവെച്ച് അരമണിക്കൂർ പ്രതിഷേധിച്ചു.
കഴിഞ്ഞ ശനിയാഴ്‌ച വൈകുന്നേരമാണ് അത്യാഹിത വിഭാഗത്തിലെത്തിയ രോഗി ചികിൽസയ്‌ക്കിടെ നഴ്‌സിങ് അസിസ്‌റ്റന്റിനെ കയ്യേറ്റം ചെയ്‌തത്. ഇതിൽ പ്രതിഷേധിച്ചാണ് ആശുപത്രിയിലെ ജീവനക്കാർ ഒപി അടക്കം ബഹിഷ്‌കരിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്.
അതേസമയം, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിലും പ്രതിഷേധം ശക്‌തമാക്കാനാണ് തീരുമാനം. സംഭവത്തിൽ വെള്ളയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read: പാർട്ടി നടപടി അടഞ്ഞ അധ്യായം; കൂടുതൽ സജീവമാകുമെന്ന് ജി സുധാകരൻ




































