പാർട്ടി നടപടി അടഞ്ഞ അധ്യായം; കൂടുതൽ സജീവമാകുമെന്ന് ജി സുധാകരൻ

By Staff Reporter, Malabar News
G Sudhakaran says he will not attend the party congress
Ajwa Travels

ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ വീഴ്‌ചയുടെ പേരില്‍ സിപിഎം പരസ്യമായി ശാസിച്ചതില്‍ ഒരു വിഷമവുമില്ലെന്ന് സംസ്‌ഥാന കമ്മിറ്റി അംഗം ജി സുധാകരന്‍. പാർട്ടി പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുമെന്നും കുറേക്കൂടി ശക്‌തമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ കമ്മീഷൻ കാര്യങ്ങൾ അടഞ്ഞ അധ്യായമായതിനാൽ അതേപ്പറ്റി പറയുന്നില്ല. പാര്‍ട്ടി കൂടെയുള്ളതിനാല്‍ ഒറ്റപ്പെടുന്നതായി തോന്നിയിട്ടില്ല.

ആലപ്പുഴ ജില്ലയിലെ പാർട്ടിയിൽ കാര്യമായ സംഘടനാ പ്രശ്‌നങ്ങൾ ഇല്ലെന്നും സുധാകരൻ പറഞ്ഞു. വരുന്നത് പാർട്ടി സമ്മേളന കാലമാണ്. കൂടുതൽ ശക്‌തമായ സാന്നിധ്യം ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയും കോടിയേരിയും ആവശ്യപ്പെട്ടു. ജില്ലയിലെ പാര്‍ട്ടിയെ ഒറ്റക്കെട്ടായി തന്നെയാണ് നയിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്‌ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് ജി സുധാകരന് പാർട്ടി അച്ചടക്ക നടപടി നേരിടേണ്ടി വന്നത്.

Read Also: എംജി സർവകലാശാല ഗവേഷക സമരം അവസാനിപ്പിക്കണം; മന്ത്രി കെ രാധാകൃഷ്‌ണൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE