കോഴിക്കോട്: കുന്ദമംഗലത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു. കുന്ദമംഗലം സർവീസ് സ്‌റ്റേഷനിലെ ജീവനക്കാരനും അസം സ്വദേശിയുമായ ഡാഡു (24) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ഓടെ കുന്ദമംഗലത്തെ സിന്ധു തിയേറ്ററിന് സമീപത്താണ് അപകടം നടന്നത്.
റോഡിലൂടെ നടന്നുപോവുകയായിരുന്ന ഡാഡുവിനെ അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശേഷം റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചാണ് കാർ നിന്നത്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് ഡാഡുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Most Read: ബജറ്റ് ആരോഗ്യ മേഖലയ്‌ക്ക് കരുത്തേകുന്നത്; മന്ത്രി വീണാ ജോര്‍ജ്