ന്യൂഡെൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞയാഴ്‌ച ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിച്ചിരുന്നു എങ്കിലും ബംഗാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച തീരുമാനം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. ഗ്ളോബല്‍ വില്ലേജ് ഫൗണ്ടേഷനാണ് ജുഡീഷ്യല്‍ അന്വേഷണത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.
പെഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള മറ്റ് ഹരജികള്‍ക്കൊപ്പം ഈ കേസും പരിഗണിക്കും എന്നായിരുന്നു കോടതി വ്യക്‌തമാക്കിയിരുന്നത്. സുപ്രീം കോടതിയില്‍ നിന്നു വിരമിച്ച ജഡ്ജി മദന്‍ ബി ലോക്കൂര്‍, കൊല്‍ക്കത്ത ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്‍റ്റിസ് ജ്യോതിര്‍മയി ഭട്ടാചാര്യ എന്നിവരുടെ നേതൃത്വത്തിലാണ് പെഗാസസ് ഫോൺ ചോർത്തൽ അന്വേഷിക്കാനായി ബംഗാള്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചിരുന്നത്.
Read also: അഫ്ഗാനിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍; യുഎന്‍ പ്രതിനിധി